കൊച്ചി: ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണിത്. 1,8,9,15 എന്നി ഷട്ടറുകളാണ് തുറന്നത്. 34.1 മീറ്ററാണ് അണക്കെട്ടിന്റെ ആകെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ എറണാകുളം ജില്ലയിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്.
ഇതേ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന് സാഹചര്യത്തിൽ പെരിയാർ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
















