ഇടുക്കി: ഇസ്രായേലിൽ റോക്കെറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വീട് മന്ത്രി എം. എം മണി സന്ദർശിച്ചു. ഇടുക്കി ജില്ലാ കളക്ടർക്ക് ഒപ്പമാണ് അദ്ദേഹം ഇടുക്കി കീരിതോടുള്ള സൗമ്യയുടെ വീട് സന്ദർശിച്ചത്. സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായതായി എംബസി അറിയിച്ചു .
അതേ സമയം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടത് ഇസ്രായേൽ സർക്കാരാണ്. എന്നാൽ അവർ അത് ചെയ്യുന്നില്ലെങ്കിൽ വേണ്ട നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















