ന്യൂഡൽഹി: കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം അടുത്ത ഗഡു വെള്ളിയാഴ്ച്ച ലഭിക്കുമെന്ന് റിപ്പോർട്ട്. 9 .5 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 19,000 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വീഡിയോ കോൺഫെറെൻസ് വഴി പ്രഖ്യാപനം നടത്തിയേക്കും.കേന്ദ്രമന്ത്രി നരേന്ദ്ര സിങ് ടോമറും പരിപാടിയിൽ പങ്കെടുക്കും. കർഷകർക്ക് ഒരു വര്ഷം 6000 രൂപ പദ്ധതി പ്രകാരം ലഭിക്കും. രണ്ടായിരം വീതം മൂന്നു ഗഡുക്കളായിട്ടാണ് നൽകുക.
















