കാസർഗോഡ്; കാസർഗോഡ് ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമാകുകയാണ്. അതിനിടയിൽ ജില്ലയ്ക്ക് വേണ്ട ഓക്‌സിജൻ ശേഖരിക്കാൻ ഓക്‌സിജൻ ചലഞ്ചുമായി ജില്ലാ കളക്ടർ എത്തിയിരുന്നു. ഇതിൽ കൂടെ കുറച്ചു സിലിണ്ടർ ശേഖരിക്കാനും കഴിഞ്ഞിരുന്നു. 160 സിലിണ്ടർ ഓക്‌സിജനാണ് ഓക്‌സിജൻ ചലഞ്ചിലൂടെ കിട്ടിയത്.
എന്നാൽ കാസർഗോഡ് ഓക്‌സിജൻ പ്രതിസന്ധി രൂക്ഷമാകാൻ കാരണം മംഗളൂരുവിൽ നിന്നും വിതരണം നിലച്ചത് മൂലമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. അഹമ്മദാബാദിൽ നിന്നും ഓക്‌സിജൻ എത്തിക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓക്‌സിജൻ ക്ഷാമം അനുഭവപ്പെടുമ്പോൾ തന്നെ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിക്കുന്നുണ്ട്. നിലവിൽ രോഗികളുടെ എണ്ണം കൂടുതൽ ആയതിനാൽ ഓക്‌സിജൻ ഇനിയുമേറെ വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിലിണ്ടർ സ്റ്റോക്ക് ഉണ്ട്,എന്നാൽ ആവശ്യം വേണ്ടത് വച്ച് നോക്കുമ്പോൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
















