കോഴിക്കോട്: ലോക്ക് ഡൗൺ ലംഘനം നടത്തി കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ കണ്ടതോടെ ഓടി.
ഇവരുടെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ആഘോഷങ്ങൾ വീടിനുള്ളിൽ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയത്.
















