ന്യൂഡൽഹി: ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബം വാക്‌സിൻ എടുക്കാനായി പോയപ്പോൾ വീട്ടിൽ നിന്നും 25 ലക്ഷം രൂപയും സ്വര്ണാഭരണങ്ങളും മോഷണം പോയി. ന്യൂഡൽഹിയിലെ ശിവ് വിഹാറിലാണ് സംഭവം. ബുധൻ രാവിലെ വാക്‌സിനെടുക്കാൻ പോയപ്പോഴാണ് മോഷണം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോൾ വീടിന്റെ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും പണവും സ്വർണവും മോഷണം പോയി. എന്നാൽ സ്വർണമല്ലാത്ത ആഭരണങ്ങൾ എടുത്തിട്ടില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















