തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 8 -ആം തീയതിയാണ് നകുലൻ ഡയാലിസിസ് ചെയ്യുന്നതിന് മെഡിക്കൽ കോളേജിൽ എത്തിയത്.
പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് നകുലൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടെ ഓക്‌സിജൻ ബെഡ് ആവശ്യമുള്ള ഒരു രോഗിക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാർ വരാന്തയിൽ കിടത്തി.
ഇതേ തുടർന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നകുലൻ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കൽ സൂപ്രേണ്ടുമാർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് അദ്ദേഹത്തെ ഐ സി യുവിലക്ക് മാറ്റിയിരുന്നു.
















