കൊച്ചി: തൃപ്പൂണിത്തുറയിൽ ഡോമിസിലേറി കെയർ സെന്ററിൽ നഴ്സിനോട് കോവിഡ് രോഗി മോശമായി പെരുമാറിയെന്ന് പരാതി. ഡി സി സിയിൽ വച്ചു നടന്നു പോകുന്ന നഴ്സിനെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെ ഹിൽ പാലസ് പോലീസ് കേസെടുത്തു.
അബ്കാരി കേസിൽ എക്സ്സൈസ് അറസ്റ്റ് ചെയ്ത പ്രതിയാണ് ഇയാൾ. കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ കോവിഡ് രോഗബാധയെ തുടർന്ന് ഡി സി സിയിലേക്ക് മാറ്റിയത്.
















