കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവച്ചു. കൂച്ച്ബിഹാര്‍ എം പി നിസിത് പ്രമാണിക്, റാണാഘട്ട് എം പി ജഗന്നത് സര്‍ക്കാര്‍ എന്നിവരാണ് രാജിവച്ചത്. പാര്‍ട്ടിയിലെ ഉന്നതനേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ നിയമസഭയിലുള്ള ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. ‘ബിജെപി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. എന്നാല്‍ ഫലം മറ്റൊന്നായിരുന്നു. അതുകൊണ്ട് എം പിമാരായി തുടരുകയും എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്നുമാണ് പാര്‍ട്ടി തീരുമാനം’ എന്ന് ജഗന്നത് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, എംഎല്‍എമാരുടെ രാജി ബി ജെ പിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
















