കോഴിക്കോട്: ഇന്ന് ചെറിയ പെരുന്നാള്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാര്‍ത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ വീടുകളിലൊതുക്കി വിശ്വാസികള്‍.
അതേസമയം, കോവിഡ് കാലത്ത് ആഘോഷങ്ങളില്‍ മിതത്വം വേണമെന്നും ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും ഖാസിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക ജനത കൊവിഡ് കാരണം ദുഖത്തിലാണെന്നും സൗഹാര്‍ദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശാന്തിയുടെ സന്ദേശം പ്രചരിപ്പിക്കാനുള്ള അവസരമായി ഈദ് ആഘോഷത്തെ കാണണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
കൊവിഡ് സാഹചര്യത്തില്‍ ബന്ധുവീടുകളിലെ സന്ദര്‍ശനവും മറ്റും ഒഴിവാക്കണമെന്നും പരമാവധി കരുതല്‍ വേണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.