കാസര്‍ഗോഡ്: ഓക്‌സിജന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി കാസര്‍ഗോഡ് 290 ഓക്‌സിജന്‍ സിലിണ്ടറുകളെത്തി. കോഴിക്കോട്ട് നിന്ന് 93 സിലിണ്ടറുകളും, മലപ്പുറത്ത് നിന്ന് 94 സിലിണ്ടറുകളും കണ്ണൂര്‍ ധര്‍മശാലയില്‍ നിന്ന് 34 സിലിണ്ടറുകളുമാണ് എത്തിച്ചത്.
ഇന്നലെ കാസര്‍ഗോട്ടെ ആശുപത്രികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. മംഗളൂരുവില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. കാസര്‍ഗോട്ടെ പ്രധാനപ്പെട്ട 5 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ആശ്രയിക്കുന്നത് മംഗളുരുവിനെയാണ്. കാസര്‍ഗോഡ്ഓക്‌സിജനെത്തിക്കാന്‍ സഹായിക്കണമെന്ന ജില്ലാ കളക്ടറുടെ ഫേസ്ബുക്കിലൂടെയുള്ള സഹായാഭ്യര്‍ത്ഥന വിവാദമായിരുന്നു.
















