വയനാട്: വയനാട് അപ്പപാറയില്‍ മലമാനിനെ വേട്ടയാടി പിടികൂടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി ദ്വാരക സ്വദേശി മുസ്തഫ അമ്പലവയല്‍ സ്വദേശി പിഎം ഷഫീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 80 കിലോ മലമാന്‍ ഇറച്ചിയും തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. വനംവകുപ്പിന്റെ ബേഗുര്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അതേസമയം, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തരുവണ സ്വദേശി സലീം രക്ഷപ്പെട്ടു. ഇയാളെ പിടികുടാനുള്ള ശ്രമം തുടങ്ങി.
















