ബാർമേർ: രാജസ്ഥാനിലെ ബാർമേർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 % കേസുകളും ഗ്രാമങ്ങളിൽ നിന്നുമെന്ന് റിപ്പോർട്ട്. ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ബി എൽ വിഷ്നോയിയുടെ നിഗമന പ്രകാരം 70 % കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗ്രാമങ്ങളിൽ നിന്നുമാണെന് കണ്ടെത്തി. ജില്ലയിലുടനീളമുള്ള ഗ്രാമങ്ങളിൽ ഇതുവരെ രണ്ടായിരത്തോളം പേർ കോവിഡ് പോസിറ്റീവായെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
സമീപപ്രദേശത്തെ ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയപെടുകയും ഇവരെല്ലാം ഹോം ക്വാറന്റീനിലാണെന്നും കണ്ടെത്തി. നിരവധി ഗ്രാമങ്ങൾ ഇതിനോടകം കണ്ടൈൻമെൻറ് സോൺ ആയും മൈക്രോ കണ്ടൈൻമെൻറ് സോൺ ആയും പ്രഖ്യാപിച്ചു കഴിഞ്ഞു. ജില്ലയിലെ 27 ഗ്രാമങ്ങളിലായി 2000 കോവിഡ് കേസുകളുണ്ട്.
















