തിരുവനന്തപുരം: ആവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാനുള്ള ഇ-പാസിന് ഇനി മുതൽ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേയ് സ്റ്റോറിൽ നിന്നോ പോൽ-ആപ്പ് ഡൌൺലോഡ് ചെയ്തു ഹോം സ്ക്രീനിലെ സേവനങ്ങളിൽ നിന്നും പോൽ-പാസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. പാസ് അനുവദിച്ചാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലിങ്ക് കിട്ടും.
ഈ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ക്യൂ ആർ കോഡോഡ് കൂടിയ പാസ് കിട്ടും. കൂലിപ്പണിക്കർ,ദിവസവേതനക്കാർ,വീട്ടു ജോലിക്കാർ തുടങ്ങി തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് ഒരാഴ്ച്ച വരെ സാധുതയുള്ള പാസിനായി അപേക്ഷിക്കാം. ഒരിക്കൽ നൽകിയ പാസിന്റെ കാലാവധി അവസാനിച്ചാൽ മാത്രമേ അടുത്ത പാസ് കിട്ടുകയുള്ളു.
















