തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മൽസ്യബന്ധനം നിരോധിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ 14-ആം തീയ്യതിയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് നടപടി. 13 -ആം തീയ്യതിയോടെ അറബിക്കടൽ പ്രക്ഷുബ്ധമാകും.
ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലിൽ പോകരുതെന്ന് നിർദേശം. നിലവിൽ ആഴക്കടൽ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ന്യൂനമർദ്ദത്തിന്റെ പ്രതീഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്.
















