അബുദാബി: യുഎഇയില്‍ ഇന്ന് 1508 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,477 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ 5,20,882 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ നടത്തിയ 2,10,362 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,40,646 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,619 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,145 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
















