കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന കൊഫേപോസ തടവുകാരിയായി സ്വപ്ന സുരേഷിന്റെ ചികിത്സയും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തെഴുതി സ്വപ്നയുടെ അമ്മ. കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്ന രോഗബാധിതയാകാന്‍ സാദ്ധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. കൂടാതെ സ്വപ്‌നയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്. കത്തിന്റെ അടിസ്ഥാനത്തില്‍ കൊഫേ പോസ വിംഗ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു.
















