ന്യൂ ഡല്‍ഹി: കോവിഡ് വൈറസ് ബി 1.167 ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസിന്റെ വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ഇന്ത്യന്‍ എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല. വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിങ്ങനെ ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
















