വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ കൂടുതൽ ജനങ്ങൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് പുതിയ പദ്ധതികൾ സ്വീകരിച്ചു. കമ്മ്യൂണിറ്റി കോളേജുകളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കും. ജൂലൈ 4 -യോടെ രാജ്യത്തെ പ്രായപൂർത്തിയായവരിൽ 70 ശതമാനത്തെയും വാക്‌സിനേറ്റ് ചെയ്യാനാണ് ബൈഡന്റെ തീരുമാനം.
ഇത് സാധ്യമായാൽ പഴയത് പോലെ ആഘോഷങ്ങളിലേക്ക് രാജ്യം കടക്കും.യൂബർ,ലിഫ്റ്റ് എന്നി സ്ഥാപനങ്ങൾ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര ഓഫർ ചെയ്തിട്ടുണ്ട്.
യൂബർ നിലവിൽ സൗജന്യമായയോ അല്ലാതെയോ സർവീസ് നടത്തുന്നുണ്ട്. രാജ്യത്തെ 45 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഏകദേശം 32.8 ശതമാനം പേർ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചു.
















