തരുൺ തേജ്പാലിനെതിരായ പീഡന കേസിൽ മെയ് 19 ന് വിധി പ്രഖ്യാപിക്കുമെന്ന് ഗോവയിലെ സെഷൻസ് കോടതി അറിയിച്ചു. വനിതാ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഉള്ള കേസ്.
2013-ലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ ഒരു ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് തരുൺ തേജ്‌പാൽ പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തയായ പെണ്‍കുട്ടിയുടെ പരാതി. പരാതിയില്‍ 2013 നവംബര്‍ 30-ന് തേജ്പാലിനെ പോലീസ് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിരുന്നു. 2014 മേയ് 19-ന് തേജ്പാലിന് കോടതി ജാമ്യം അനുവദിച്ചു. ഹോട്ടല്‍ ജീവനക്കാരടക്കം അറുപതോളം സാക്ഷികളെ അന്ന് കോടതിയിൽ വിസ്തരിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി ഹാജരാക്കിയിരുന്നു.
















