ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ബുധനാഴ്ച്ച മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും.കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായ സാഹചര്യത്തിലാണിത്.ജമ്മുകാശ്മീർ,ഉത്തരാഖണ്ഡ്,ഹരിയാന,പഞ്ചാബ്,ബീഹാർ,ജാർഖണ്ഡ്,ഒഡിഷ,തെലുങ്കാന എന്നി സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായിട്ടാണ് കൂടിക്കാഴ്ച്ച.
മഹാരാഷ്ട്രയും ഡൽഹിയും കോവിഡ് വാക്‌സിന്റെ ക്ഷാമം ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിരുന്നു. എന്നാൽ വാക്‌സിൻ ആദ്യത്തെ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസിന് മുൻഗണന നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
















