മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തിന് പിന്നാലെ രോഗികൾക്ക് മ്യുക്കോമൈസോസിസ് പടരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് 2000 -ഓളം രോഗികൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പ് പറയുന്നു.
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ആശുപത്രികളെ മ്യുക്കോമൈസോസിസ് ചികിത്സ കേന്ദ്രങ്ങൾ ആകുമെന്നും അദ്ദേഹം പറഞ്ഞു.
തലവേദന,പനി,,കണ്ണിന് താഴെയുള്ള വേദന, മൂക്കൊലിപ്പ് എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മ്യുക്കോമൈസോസിസ് ഉള്ളവരുടെ എണ്ണവും കൂടുമെന്ന് വിലയിരുത്തൽ.
വിപുലമായ ചികിത്സ ആവശ്യമുള്ളതിനാലാണ് മ്യുക്കോമൈസോസിസ് രോഗികളുടെ ചികിത്സയ്ക്ക് മെഡിക്കൽ കോളേജുമായി ബന്ധിച്ച് ആശുപത്രികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. താനെയിൽ രണ്ടു പേർ മ്യുക്കോമൈസോസിസ് ബാധിച്ച് മരിച്ചു.
















