ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് ഉള്ള കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി. കോവാക്‌സിന് ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി. രണ്ടു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി.
മുൻപ് 15 -18 വയസ്സ് വരെയുള്ളവർക്കാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യത ഉള്ളതിനാൽ കരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കോടതി നിർദേശത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
വാക്‌സിൻ നൽകുന്നത് വ്യാപിപ്പിക്കാനാണ് നിലവിലെ തീരുമാനം. മൂന്നാം തരംഗത്തിൽ വ്യാപനം എങ്ങനെ കുറയ്ക്കാം എന്നതിനെപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
കാനഡ പോലെയുള്ള വിദേശ രാജ്യങ്ങൾ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യയിൽ ഇങ്ങനെ ചെയ്യാമെന്ന് വിദഗ്ദർ ശുപാർശ ചെയ്തത്.















