ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രേയലിന് പിന്തുണ പ്രഖ്യാപിച്ചു നടി കങ്കണ രണാവത്ത്. ഇന്ത്യ ഇസ്രേയിലിന് ഒപ്പമെന്ന് തീവ്ര വലതുപക്ഷ സൈബർ ക്യാമ്പയിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്ക് വച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ എതിർപ്പ് പോലും മറികടന്നു വേണ്ട സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ഇസ്രായേൽ ആയുധങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ പങ്ക് വച്ചത്. കോവിഡ് സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി മെഡിക്കൽ സംവിധാനങ്ങൾ എത്തിക്കാനും ഇസ്രായേൽ ഒപ്പം നിന്നതായി പോസ്റ്റിൽ പറയുന്നു.
















