കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആശങ്ക പരത്തി ഡെങ്കിപ്പനിയും. 18 പേർക്കാണ് കഴിഞ്ഞ രണ്ടു ആഴ്ച്ചയ്ക്ക് ഇടയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഡെങ്കിപ്പനിയും വരുതിയിലാക്കാൻ ശ്രമിക്കുകയാണ് ആരോഗ്യ വകുപ്പ്.
ജില്ലയിലെ മണിയൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 11 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
















