മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വാഴാഴ്ച്ചയായിരിക്കും. മാസപ്പിറവി കാണാത്തതിനാൽ 30 ദിവസം പൂർത്തിയാക്കി വ്യാഴാഴ്ച്ച ചെറിയ പെരുനാൾ ആയിരിക്കുമെന്ന് യു എ ഇയിലെയും സൗദി അറേബ്യയിലെയും ഖത്തറിലെയും കുവൈറ്റിലെയും മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.
അതേ സമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകി റമദാൻ വൃതം ആരംഭിച്ച ഒമാനിൽ നാളെയാണ് മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുക.
















