അടൂർ: ചാരായം വാറ്റികൊണ്ടിരുന്ന രണ്ടു പേരെ പോലീസ് പിടികൂടി. നാരായണൻ,അലക്സ് എന്നിവരെയാണ് പോലീസ് ഇൻസ്‌പെക്ടർ സുനുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ രാത്രി 11 നു പെരിങ്ങനാട്ടുള്ള റബ്ബർ തോട്ടത്തിന് നടുവിലാണ് ഇവർ വാറ്റി കൊണ്ടിരുന്നത്.
രണ്ടു ലിറ്റർ ചാരായവും 25 ലിറ്റർ കോടയും നിർമാണ സമഗ്രഹികളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഒരു കുപ്പി ചാരായം 2000 രൂപയ്ക്കാണ് വിറ്റിരുന്നത്.
















