ന്യൂ ഡൽഹി: റംഡിസിവേർ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിന് രണ്ടു പേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ചാമൻ ഗുപ്ത(22),നീരജ് (31 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് എട്ടിന് ഹെഡ് കോൺസ്റ്റബിൾ അരവിന്ദിന് കരിഞ്ചന്തയിൽ റംഡിസിവേർ മരുന്ന് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചു.
നജാഫ്ഗാർഹിൽ കൂടിയ നിരക്കിനാണ് മരുന്ന് വിറ്റിരുന്നത്. എന്നാൽ ലഭിച്ച വിവരം സത്യമാണോ എന്നറിയാൻ ഒരു സംഘത്തെ നിയോഗിച്ചിരുന്നു.
തുടർന്ന് രണ്ടു പേരെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. നാല് റംഡിസിവേർ മരുന്ന് പ്രതികളുടെ പക്കൽ നിന്നും പിടികൂടി. പ്രതികളിൽ രണ്ടു പേർക്കും ജോലി ഇല്ലായിരുന്നു.ഒരു ഇൻജെക്ഷൻ 15 ,000 രൂപയ്ക്കാണ് വിറ്റിരുന്നത്.
















