പനാജി: ഗോവ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ദിവസം 26 കോവിഡ് രോഗികൾ മരിച്ചു. പുലർച്ചെ 2 നും 6 നും ഇടയ്ക്കാണ് ഇത്രയും മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു.
ആശുപത്രിയിലെ ഓക്‌സിജൻ വിതരണത്തിലുണ്ടായ തടസ്സം ചില രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.















