കൊല്ലം: കുണ്ടറയിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോ തുരുത്ത് സ്വദേശി എഡ്വേർഡിന്റെ ഭാര്യ വർഷ,മക്കളായ അലൻ,ആരവ് എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ ആറു വയസ്സുകാരിയായ മൂത്ത മകൾ രക്ഷപെട്ടു. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് വിവരം.
















