ജെറുസലേം: ഇസ്രേയൽ-പലസ്തീൻ സംഘർഷത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.
കെയർ ടേക്കർ ആയി ജോലി ചെയ്യുകയായിരുന്നു സൗമ്യ. താമസിച്ചിരുന്ന വീട്ടിൽ ഫോൺ ചെയ്ത നിൽക്കവേ റോക്കറ്റ് പതിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
















