കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അതിനിടയിൽ ഉണ്ടാകുന്ന മഴയും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദേശിച്ചു.ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന് ദുരന്ത നിവാരണ അതോറിട്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
വെള്ളപൊക്കമുണ്ടായാൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്തണം. വെള്ളപ്പൊക്ക സാധ്യത മേഖലകളിൽ ഉള്ള സി എഫ് ടി എൽ സികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടിയും സ്വീകരിക്കണം.
















