ന്യൂഡൽഹി: അധോലോക കുറ്റവാളി ചോട്ടാ രാജൻ കോവിഡ് മുക്തനായി. എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചോട്ടാ രാജൻ അസുഖം മാറി ആശുപത്രി വിട്ടു. പരിശോധന ഫലം പോസിറ്റീവ് ആയി ആരോഗ്യനില വഷളായതിനെ തുടർന്ന് ഏപ്രിൽ 25 -നാണ് ചോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.
2015 -ൽ ഇന്തോനേഷ്യയിൽ നിന്നും പിടിയിലായ ചോട്ടാ രാജൻ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ഇടയിലാണ് കോവിഡ് ബാധിതനാകുന്നത്.
നേരത്തെ ചോട്ടാ രാജൻ കോവിഡ് ബാധിച്ചു മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയിൽ വാസ്തവമില്ലെന്ന് ഡൽഹി എയിംസ് അധികൃതർ തന്നെ പറഞ്ഞിരുന്നു.
















