അബുദാബി: യുഎഇയില്‍ ഇന്ന് 1614 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട്‌പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 6000 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,19,405 ആയി ഉയര്‍ന്നു.
1,77,688 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,39,138 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,617 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,116 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
















