ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ. കേരളരാഷ്ട്രീയത്തില്‍ പകരം വെയ്ക്കാനാവാത്ത പേരായി ഇനി ചരിത്രത്തില്‍ എഴുതപ്പെടും കെ ആര്‍ ഗൗരിയമ്മയുടെ പേര്. ആലപ്പുഴയിലെ വലിയചുടുകാട് ശ്മശാനത്തില്‍ ഇനി ഗൗരിയമ്മയും നിത്യതയില്‍ ഉറങ്ങും. പൂര്‍ണ ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്‌കാരം.
അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം. അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും വേദിയായ ചാത്തനാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു,















