ന്യൂഡൽഹി: രാജ്യത്ത് റഷ്യൻ കോവിഡ് വാക്‌സിനായ സ്പുട്നിക് 5 ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്. സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും സ്പുട്നിക് ലഭിക്കും.കടുത്ത വാക്‌സിൻ ക്ഷാമം മൂലം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഇഴഞ്ഞു നീങ്ങുകയാണ്.
രാജ്യത്ത് നിലവിൽ ലഭ്യമായ കോവിഷീൽഡിനും കോവാക്‌സിനും പുറമെ സ്പുട്നിക് എത്തുന്നതോടെ ക്ഷാമത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമാകും. ഹൈദരാബാദ് ആസ്ഥാനമായ ഡോ .റെഡ്ഡീസ് ലാബിനാണ് രാജ്യത്ത് സ്പുട്നിക്കിന്റെ വിതരണ അവകാശം.
















