ജനീവ: കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി 1617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ കോവിഡ് ടെക്നിക്കൽ മേധാവി ഡോ.മരിയ വാൻ പറഞ്ഞു. കഴിഞ്ഞ വര്ഷം ഇന്ത്യയിലാണ് ബി 1617 എന്ന കോവിഡ് വകഭേദത്തെ കണ്ടെത്തിയത്.
അതിവേഗമുള്ള ഇതിന്റെ പടരൽ ആശങ്ക ഉണ്ടാകുന്നതാണ്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മരിയ പറഞ്ഞു.ആഗോള തലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്ന വകഭേദമായിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നതെന്നും അവർ പറഞ്ഞു.
















