ലണ്ടൻ: കോവിഷീൽഡ് വാക്‌സിൻ ഒറ്റ ഡോസ് സ്വീകരിച്ചാൽ കോവിഡ് ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറയുമെന്ന് പഠനം. ഫൈസർ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചാലും മരണസാധ്യത കുറയ്ക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
2020 ഡിസംബറിനും 2021 ഏപ്രിലിനും ഇടയിൽ കോവിഡ് ബാധിച്ച് ആളുകളിൽ ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തെലുകൾ നടത്തിയിരിക്കുന്നത്.
പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് മരണ സാധ്യത കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു.
















