ഘാസിപുർ: ബിഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തി. ഘാസിപുരിൽ അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തിയതായി ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.
ഇന്നലെ യു പിയുമായി അതിർത്തി പങ്കിടുന്ന ബീഹാർ മേഖലയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു.
യു പിയിൽ നിന്നും ഒഴുക്കി വിട്ടവയാണ് ഇവയെന്ന് ആരോപണം ഉയരുന്നതിന് ഇടയിലാണ് ഘാസിപുരിലും സമാനമായ സംഭവം. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ കളക്ടർ എം പി സിങ് പറഞ്ഞു.
















