കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികാ എന്ന വിശേഷണം ചേരുന്നത് മറ്റാര്ക്കുമല്ല. നമ്മുടെ സ്വന്തം കെ ആർ ഗൗരിയമ്മയ്ക്ക് ആണ് . കേരളത്തിലെ ആദ്യത്തെ റവന്യു മന്ത്രി കൂടിയാണ് കെ ആർ ഗൗരിയമ്മ.ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ് ) എന്ന പുതിയയൊരു രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വവും നൽകി നമ്മുടെ വിപ്ലവ നായിക.
1919 14 ജൂലൈയിൽ ആലപ്പുഴയിലാണ് ജനനം.കളത്തിൽ പറമ്പിൽ രാമന്റെയും അറുമുറി പറമ്പിൽ പാർവതിയമ്മയുടെയും ഏഴാമത്തെ മകളാണ് ഗൗരിയമ്മ.ദീർഘകാലം എം എൽ എ ആയിരുന്ന രണ്ടാമത്തെ ആൾ കൂടിയാണ് ഗൗരിയമ്മ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം കൂടിയാണ് കെ ആർ ഗൗരിയമ്മ.തുറവൂരും ചേർത്തലയിലുമായിരുന്നു സ്കൂൾ വിദ്യാഭാസം. എറണാകുളം മഹാരാജാസ് കോളേജിലും സെന്റ് തെരേസാസിലും വിദ്യാഭാസം പൂത്തിയാക്കി.തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദമെടുത്തു.
രാഷ്ട്രീയ പ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്നും ആജ്ഞാപിക്കുക മാത്രമല്ല,ജയിലിലും കിടക്കേണ്ടി വന്നിട്ടുണ്ട് ഗൗരിയമ്മയ്ക്ക്,അതും നിരവധി തവണ.1957 -ൽ ടി വി തോമസുമായി വിവാഹം .റവന്യു മന്ത്രിയായും എക്സ്സൈസ് മന്ത്രിയായും ദേവസ്വം മന്ത്രിയുമായും 1957 ഏപ്രിൽ മുതൽ 1959 ജൂലൈ വരെ പ്രവർത്തിച്ചു.ദീർഘകാലം സാമൂഹ്യസേവനം നടത്തിയ വ്യക്തിത്വം കൂടിയാണ് ഗൗരിയമ്മ.ഭൂപരിഷ്കരണ ബില്ലിന് രൂപം കൊടുത്തത് കെ ആർ ഗൗരിയമ്മയുടെ നേട്ടങ്ങളിൽ പൊൻതൂവൽ ചാർത്തി.
ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം അലങ്കരിക്കാനുമുള്ള ഭാഗ്യം ഗൗരിയമ്മയ്ക്ക് ഉണ്ടായി.മുതിർന്ന സഹോദരനും ട്രേഡ് യൂണിയൻ നേതാവുമായ കെ ആർ സുകുമാരനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അവർ രാഷ്ട്രീയ ജീവിതത്തിലേക്ക് പടിയെടുത്ത വച്ചത്.കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് കൂടിയായ കെ ആർ ഗൗരിയമ്മ നല്ലൊരു എഴുത്തുകാരി കൂടിയാണ്.അവരുടെ ജീവചരിത്രമായ ആത്മകഥയ്ക്ക് 2011 -ലാണ് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചത്.
ദീർഘനാൾ രാഷ്ട്രീയ ജീവിതം നയിച്ച ഗൗരിയമ്മയെ പ്രായത്തിന് പോലും തളർത്താനായിരുന്നില്ല.കെ ആർ ജി റിലീസ് ബാനറിൽ 1990 – റിലീസ് ചെയ്ത ലാൽ സലാം എന്ന ചിത്രം 150 -ഓളം ദിവസം തിയേറ്ററിൽ നിറഞ്ഞോടിയ ഒരു ചിത്രം കൂടിയായിരുന്നു.കെ ആർ ഗൗരിയമ്മ തന്റെ 101 -ആം പിറന്നാൾ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. പിണറായി വിജയനും പ്രതിപക്ഷ നേതാവും മറ്റുള്ളവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.