പാറ്റ്ന: ബിഹാറിലെ ബക്സറിലും യു.പിയിലെ ഹാമിര്‍പൂരിലും ഗാംഗാ നദിയുടെ വിവിധ തീരങ്ങളില്‍ മനുഷ്യരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ആശങ്കയുയര്‍ത്തുന്നു. 40ലേറെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞത്. ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാകാമെന്നാണ് സംശയം. രാജ്യത്ത് കോവിഡ് മരണനിരക്ക് നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ശ്മശാനങ്ങളില്‍ തിരക്കേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
ഗംഗയിലൂടെ 45ഓളം മൃതദേഹങ്ങള്‍ ഒഴുകുന്നത് ശ്രദ്ധയില്‍ പെട്ടതായി ബിഹാറിലെ ചൗസ ജില്ല അധികൃതര്‍ വ്യക്തമാക്കി. ഇവ പുഴയിലേക്ക് എറിഞ്ഞതാവാമെന്നാണ് കരുതുന്നത്. പലതിനും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പഴക്കമുള്ളതും അഴുകിയതുമാണ് -ജില്ല അധികൃതര്‍ പറയുന്നു. 100ഓളം മൃതദേഹങ്ങളുണ്ടെന്നാണ് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് യുപിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് കരുതുന്നത്.
Over 100 dead bodies of reported COVID fatalities dumped in Ganga in Bihar. Similar things reported in UP.
This must be the top news worldwide & International Media must highlight.
The incompetence of PM Modi & his minion CMs is a threat to GLOBAL HEALTHpic.twitter.com/ipLXPp8p4B
— Srivatsa (@srivatsayb)
May 10, 2021
















