ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന തോല്‍വി ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയയുടെ വിമര്‍ശനം.
തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു. കേരളത്തിലും അസമിലും വിജയിക്കാനാവാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യവും അറിയിക്കണം. യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
















