റമദാനിലെ 27ാം രാവ്. പതിനായിരക്കണക്കിന് വിശ്വാസികളാണ് അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയത്. ഇസ്രയേല്‍ സൈനിക ആക്രമണങ്ങള്‍ക്കു പിന്നാലെ സ്ത്രീകളും കുട്ടികളുമെല്ലാം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു. മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രയേല്‍ സേന വാഹനങ്ങള്‍ തടഞ്ഞിരുന്നതിനാല്‍ കാല്‍നടയായി സഞ്ചരിച്ചാണ് നൂറ് കണക്കിന് പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച നടന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതിഷേധമായി കൂടിയായിരുന്നു പ്രാര്‍ത്ഥനയ്ക്കായി പലസ്തീനികള്‍ വന്നത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ റമദാനിലെ അവസാന വെള്ളിയാഴ്ചയായ മെയ് 7 ന്ഇസ്രയേല്‍ സേന പലസ്തീനികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തില്‍ 200-ലേറെ ആളുകള്‍ക്ക് പരുക്കേറ്റിരുന്നു.
ജറൂസലേമില്‍ നിന്ന് പലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവരും ഇസ്രയേല്‍ സൈന്യവുമായാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് പലസ്തീനികള്‍ സംഘടിച്ചത്. ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലക്കുമാണ്. നഗരത്തിലെ അൽ-അഖ്‌സ പള്ളിയിൽ ശക്തമായ ഏറ്റുമുട്ടലിനുശേഷമാണ് ഇരുപക്ഷവും വീണ്ടും ഏറ്റുമുട്ടിയത്.
ഫലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്.പലസ്തീന്‍ യുവാക്കള്‍ സൈനികര്‍ക്കു നേരെ കല്ലെറിയുകയും പൊലിസ് ബാരിക്കേഡുകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേൽ പ്രതിരോധ സേനയെ ലക്ഷ്യം വെച്ചാണ് നീക്കം നടന്നത്.തുടര്‍ന്നാണ് ഷെയ്ഖ് ജറാ പരിസരത്ത് റാലിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഗാസ മുനമ്പിൽ നിന്ന് ഞായറാഴ്ച റോക്കറ്റ് വിക്ഷേപിച്ചതായി അധികൃതർ പറഞ്ഞു. അതിർത്തിയിൽ പ്രതിഷേധക്കാർക്ക് നേരെ ഉദ്യോഗസ്ഥർ കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.
മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന പലസ്തീൻ വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
ഇസ്രയേൽ പട്ടാളത്തിന്റെ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളും വിശ്വാസികളുടെ ആരാധനക്ക് തടസ്സമാകുന്നില്ല. ഇവരുടെ ആരാധനയുടെ ചിത്രം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.ചില വിശ്വാസികളുടെ തൊട്ടടുത്ത് ഗ്രനേഡ് പൊട്ടിയത് മൂലം പ്രാർത്ഥന നിർത്തി സ്വയംരക്ഷ നേടുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.