ന്യൂഡല്‍ഹി: ആഴ്ചയില്‍ തൊഴില്‍ദിനം അഞ്ചായി ചുരുക്കി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. മെയ് പത്തുമുതല്‍ ശനിയാഴ്ച തൊഴില്‍ ദിവസമായിരിക്കില്ലെന്ന് എല്‍ഐസി അറിയിച്ചു.
മെയ് 10 മുതലാണ് തീരുമാനം നിലവിൽ വരുന്നത്. എൽഐസിയുടെ എല്ലാ ഓഫീസുകളും ഇനി തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
2021 ഏപ്രിൽ 15 ന് കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച് നിലപാടെടുത്തത്. എൽഐസിയിലെ ജീവനക്കാർക്ക് ഞായർ ദിവസത്തിനൊപ്പം ഇനി മുതൽ ശനിയാഴ്ചയും അവധിയായിരിക്കുമെന്നായിരുന്നു വിജ്ഞാപനം. ഉപഭോക്താക്കളുടെ മേൽ പെട്ടെന്ന് അടിച്ചേൽപ്പിച്ച തീരുമാനമാകാതിരിക്കാൻ, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു.
















