ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സേനയിൽ നിന്നും വിരമിച്ച ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. 400 വിരമിച്ച ഡോക്ടർമാരെയാണ് താത്കാലിക ഡ്യൂട്ടിയ്ക്ക് വിനിയോഗിക്കുന്നത്.
2017 നും 2021 നും ഇടയിൽ വിരമിച്ച ഡോക്ടർമാരെയാണ് തിരികെ വിളിക്കുന്നത്. 11 മാസത്തേക്ക് കോൺട്രാക്ട് സ്റ്റാഫുകളായി ഇവരെ നിയോഗിക്കും.
















