ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടി ഡൽഹി സർക്കാർ. ഒരാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയത്. ഈ സാഹചര്യത്തിൽ മെയ് 17 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് മെട്രോ ട്രെയിനുകൾ സർവീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
















