ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ ബൈക്കിൽ എത്തിയ സായുധസംഘം പട്ടാപ്പകൽ റോഡിൽ വെടി ഉതിർത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കി.ചികിത്സയ്ക്ക് ഡോക്ടറെ കാണാൻ പോയ സ്ത്രീക്ക് വെടി ഏറ്റതായി റിപോർട്ടുകൾ.
മൊറീന ജില്ലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ക്ലിനിക്കിൽ പോയപ്പോൾ വെടിയേറ്റ് സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്.നിരവധി ബസുകൾക്കും വീടുകൾക്കും കേട്പാട് ഉണ്ട്.
















