തിരുവനന്തപുരം: ട്രെയിനിൽ യുവതിയെ ആക്രമിച്ചു ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി ബാബുക്കുട്ടനുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. സംഭവം നടന്ന കോച്ചിലും കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.
ഡി 10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി യുവതി ഒറ്റയ്ക്ക് ആണെന് സ്ഥിരീകരിച്ചു. ആദ്യം യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞു.
പിന്നീട് മുടിയിൽ പിടിച്ച് മാല പൊട്ടിച്ചെടുത്ത സ്ക്രൂ ഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്ന് വീണ്ടും ആക്രമിച്ചപ്പോൾ യുവതി ശബ്ദം ഉണ്ടാക്കി. എന്നാൽ യുവതിയുടെ ഷാൾ ഉപയോഗിച്ച് വായ പൊത്തി.
തുടർന്ന് ചെറുത്ത് നിൽപ്പിനിടെ യുവതി ട്രെയിനിൽ നിന്നും വീണു. ശേഷം ഇയാൾ യുവതിയുടെ ബാഗിലെ ഭക്ഷണം കഴിച്ചു. ചെങ്ങന്നൂർ എത്തിയപ്പോൾ പോലീസ് പരിശോധിക്കുന്നത് കണ്ട് മാവേലിക്കരയിൽ ഇറങ്ങി. തുടർന് കരുനാഗപ്പള്ളിയിലെത്തി ആഭരണം പണയം വെയ്ക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ ഇതിന് സാധിച്ചില്ല.
















