കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് സംഭവിച്ചു.
കാബൂളിലെ ഷിയയിലാണ് ആക്രമണമുണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങളാണ് നടന്നത്. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ക്രുദ്ധരായ ജനം ആംബുലന്‍സുകളെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു.
അഫ്ഗാനില്‍ നിന്നും പിന്മാറുകയാണെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചതിനെ തുടര്‍ന്ന് ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
















