ലണ്ടൻ; ലോകത്ത് പലയിടത്തും കോവിഡ് രൂക്ഷമാകുകയാണ്.അതിനിടെ ബ്രിട്ടനിൽ നിന്നുമൊരു ആശ്വാസ വാർത്ത എത്തിയിരിക്കുകയാണ്. രാജ്യത്ത് ഓഗസ്‌റ്റോടെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് വാക്‌സിൻ ടാസ്‌ക്‌ഫോഴ്‌സ് മുൻ മേധാവി ക്ളൈവ് പറഞ്ഞു.
അതിനാൽ 2022 ആദ്യ മാസങ്ങളിൽ വാക്‌സിൻ ബൂസ്റ്റർ പദ്ധതി നടപ്പാക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ അവസാനത്തോടെ ബ്രിട്ടൺ സ്വദേശികൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















